Kattippara, ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി; ടൗൺ വികസന രേഖ കൈമാറി
Kattippara: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും കട്ടിപ്പാറ ടൗൺ വികസന രേഖ കൈമാറ്റവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വികസന രേഖ കൈമാറ്റവും കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് ബാപ്പുഹാജി നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറയുടെ ഭാവി വികസനത്തിന് ആക്കം കൂട്ടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ രേഖയാണ് ജനപ്രതിനിധികൾക്ക് കൈമാറിയത്. ആശംസകൾ അർപ്പിച്ചവർ: ചടങ്ങിൽ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും പങ്കെടുത്തു: താരാ അബ്ദുറഹിമാൻഹാജി […]









