Thamarassery, സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം: കുട്ടികളടക്കം നാല് പേർക്ക് പരിക്ക്
Thamarassery: ദേശീയപാതയിൽ കുടുക്കിൽ ഉമ്മരത്ത് രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച (ഫെബ്രുവരി 23, 2026) വൈകുന്നേരത്തോടെയായിരുന്നു അപകടം. താമരശ്ശേരി അമ്പലമുക്ക് സ്വദേശി മുഹമ്മദ് അഷറഫ് (35), ഇദ്ദേഹത്തിന്റെ മക്കളായ ഷാദിൽ (11), ഷെൻസ (7) എന്നിവർക്കും, മലപ്പുറം സ്വദേശിയും താമരശ്ശേരിയിലെ ഹണി കേക്ക് സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷറഫുദ്ദീനു (26)മാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷറഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് […]





