ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിത 14 ദിവസത്തേക്ക് റിമാൻഡിൽ; മഞ്ചേരി ജയിലിലേക്ക് മാറ്റും
കുന്ദമംഗലം: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയെ കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണമാണ് ഒരു യുവാവിന്റെ ജീവനെടുത്തതെന്ന ഗൗരവകരമായ സാഹചര്യത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്. എന്താണ് സംഭവിച്ചത്? കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസ്സിൽ വെച്ച് ദീപക് തന്നോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് ഷിംജിത […]



