സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരിമരുന്നുമായി പിടിയിൽ; സിനിമാ മേഖലയിലെ ലഹരിയിടപാടുകളിലേക്ക് അന്വേഷണം
കൊച്ചി: ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പതിനായിരക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) പൊലീസ് പിടിയിലായി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ‘എം.ജെ റെസിഡൻസി’ എന്ന ഹോട്ടലിൽ നിന്നാണ് റിൻസിയെയും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നെടുമ്പാശേരി സബ് […]



