സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 2026-ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഏപ്രിൽ 15 ബുധനാഴ്ച ഉച്ചയോടെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഔദ്യോഗികമായി ഫലം പുറത്തുവിട്ടത്. ഇത്തവണയും പെൺകുട്ടികൾ ആൺകുട്ടികളെ പിന്നിലാക്കി മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷാ ഫലം അറിയാനുള്ള വഴികൾ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഫലം പരിശോധിക്കാം: വെബ്‌സൈറ്റുകൾ: cbse.gov.in, results.cbse.nic.in, cbseresults.nic.in മൊബൈൽ ആപ്പുകൾ: ഡിജിലോക്കർ (DigiLocker), ഉമാങ്ങ് […]









