കൊച്ചി: ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പതിനായിരക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) പൊലീസ് പിടിയിലായി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ‘എം.ജെ റെസിഡൻസി’ എന്ന ഹോട്ടലിൽ നിന്നാണ് റിൻസിയെയും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

[metaslider id="1672"]

​വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നെടുമ്പാശേരി സബ് ഇൻസ്‌പെക്ടർ എൻ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പ്രതികളിൽ നിന്ന് 3.58 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

സിനിമയുടെ മറവിൽ ലഹരി വ്യാപാരം

​കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിലാണ് ലഹരിയിടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ, ഷൂട്ടിങ് ലൊക്കേഷനുകളിലും താരങ്ങൾക്കിടയിലും മാരക ലഹരിമരുന്നുകൾ എത്തിച്ചു നൽകുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നാണ് സൂചന. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇവരുടെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാം തവണയും കുരുക്കിൽ

​ഇത് രണ്ടാം തവണയാണ് റിൻസി മുംതാസ് സമാന കേസിൽ പിടിയിലാകുന്നത്. കഴിഞ്ഞവർഷം (2025) ജൂലൈയിൽ കാക്കനാട് പാലച്ചുവട്ടിലെ ഫ്ലാറ്റിൽ വെച്ച് 20 ഗ്രാമിലധികം എംഡിഎംഎയുമായി ഇവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു. ‘ഓപ്പറേഷൻ ഡി-ഹണ്ട്’ (Operation D Hunt) എന്ന ലഹരി വിരുദ്ധ വേട്ടയുടെ ഭാഗമായായിരുന്നു അന്നത്തെ അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു ഇവർ. സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ഇവർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Thamarassery
Author: Thamarassery

vf

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.