നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു
നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലെ അരീക്കുണ്ട് കടവിൽ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അരീക്കുണ്ടിൽ ഹൗസിൽ അൻസാർ (43), ഭാര്യ സുഹാദ (39), അൻസാറിന്റെ സഹോദരൻ ഹനീഫയുടെ മകൾ ഇസ മറിയം (8) എന്നിവരാണ് മരണപ്പെട്ടത്. അപകടം നടന്നത് ഇങ്ങനെ: പുഴയിൽ തുണി അലക്കാനും കുളിക്കാനുമായി എത്തിയതായിരുന്നു കുടുംബം. കുളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ പുഴയിലെ ആഴമേറിയ ഭാഗത്തെ ചുഴിയിൽപ്പെടുകയായിരുന്നു. കുട്ടിയെ […]









