News Local News

Thamarassery, മാലിന്യം സ്ഥാപനത്തിൻ്റെ പിന്നിലൂടെ ഒഴുകുന്ന തോട്ടിലേക്ക് തള്ളുന്നതായി പരാതി. 

Thamarassery: അമ്പായത്തോട്പ്ര വർത്തിക്കുന്ന ചിക്കൻ മൊത്തവിൽപ്പന സ്ഥാപനമായ ബിസ്മി ചിക്കൻ സ്റ്റാളിൽ നിന്നും  മാലിന്യം സ്ഥാപനത്തിൻ്റെ പിന്നിലൂടെ ഒഴുകുന്ന തോട്ടിലേക്ക് തള്ളുന്നതായി പരാതി. പലതവണ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്ഥാപനത്തിന് മുമ്പ് പിഴ ചുമത്തിയതാണ് എന്നിട്ടും  അവസാനിപ്പിക്കാതെ മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് തുടരുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതു വരെ ഇനി കട തുറക്കാൻ അനുവധിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.നിരവധിയാളുകൾ അലക്കാനും, കുളിക്കാനുമായി ഉപയോഗിക്കുന്ന തോടാണ് ഇതെന്നും നാട്ടുകാർ പറഞ്ഞു.

Read More
News Local News

പൂനൂർ സ്വദേശി അബ്ദുൽ ഹക്കീം നിര്യാതനായി; മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം

പൂനൂർ: പാണ്ടിക്കൽ പരേതനായ ഹുസൈൻ ഹാജിയുടെ മകൻ അബ്ദുൽ ഹക്കീം (49) നിര്യാതനായി. ​പരേതനായ ഹുസൈൻ ഹാജിയുടെയും ഖദീജയുടെയും മകനാണ്. ​മയ്യിത്ത് നിസ്കാര സമയം: മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 4:15-ന് പൂനൂർ ടൗൺ മസ്ജിദിലും, തുടർന്ന് 4:45-ന് ഞേറപ്പൊയിൽ മഹല്ല് മസ്ജിദിലും നടക്കും. നിസ്കാരത്തിന് ശേഷം ഞേറപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. ​കൂടുതൽ പ്രാദേശിക വാർത്തകൾക്കും അറിയിപ്പുകൾക്കുമായി https://www.google.com/search?q=ThamarasseryTime.com സന്ദർശിക്കുക.

Read More
News Accidents Local News

കൊടുവള്ളിയിൽ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്; ദേശീയപാതയിൽ മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

കൊടുവള്ളി: കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ൽ കൊടുവള്ളിക്ക് സമീപം വെണ്ണക്കാട് റോഡിൽ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ചെരുപ്പ് നിർമ്മാണത്തിനുള്ള അവശിഷ്ടങ്ങൾ (വേസ്റ്റ്) കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബുള്ളറ്റിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ​പരിക്കേറ്റവർ ​അപകടത്തിൽ ലോറി ജീവനക്കാരും ഉത്തരാഖണ്ഡ് സ്വദേശികളുമായ മുഹമ്മദ് ആബിദ്, ബാബ, ബുള്ളറ്റ് യാത്രക്കാരനായ ഫറോക്ക് സ്വദേശി കിരൺ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ […]

Read More
News Local News

Elettil, വട്ടോളിയിൽ കളിസ്ഥലത്ത് കാട്ടുപന്നി ആക്രമണം; ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്

Elettil: എളേറ്റിൽ വട്ടോളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ ഡ്രൈവർ കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (12) ആണ് ആക്രമണത്തിന് ഇരയായത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​സംഭവം നടന്നത് ഇങ്ങനെ ​വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ എളേറ്റിൽ വട്ടോളി ചളിക്കോട് വേങ്ങയുള്ള കുന്നുമ്മലിലായിരുന്നു സംഭവം. ഹംദാന്റെ മാതാവിന്റെ വീടിന് സമീപം പത്തോളം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹംദാൻ. ഈ സമയത്താണ് സമീപത്തെ കാട്ടിൽ നിന്നെത്തിയ […]

Read More
News Local News

Thamarassery, വീടിനുള്ളിൽ മദ്യശേഖരം

Thamarassery: പള്ളിപ്പുറം വെണ്ടേക്ക്മുക്കിൽ വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തുവ്വക്കുന്നുമ്മൽ സ്വദേശി സൗദാസിനെയാണ് (45) താമരശ്ശേരി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും പത്ത് ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. വീട്ടിലെ പ്രത്യേക അറകളിലും മറ്റുമായി വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. പ്രധാന വിവരങ്ങൾ: സ്ഥലം: വെണ്ടേക്ക്മുക്ക്, പള്ളിപ്പുറം, താമരശ്ശേരി. പിടിച്ചെടുത്തത്: […]

Read More
News Local News

Thamarassery, മിനി ബൈപ്പാസിൽ ‘കെണിയൊരുക്കി’ സ്വകാര്യ കമ്പനി; റോഡ് തകർത്തിട്ട് മാസങ്ങൾ

Thamarassery: നഗരത്തിലെ തിരക്കേറിയ രാജപാതയായ മിനി ബൈപ്പാസ് റോഡ് മരണക്കെണിയാകുന്നു. സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിലാക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. റോഡിലെ വൻ കുഴികൾ മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. ബസ് ബേയ്ക്ക് സമീപം ‘കൂറ്റൻ കുഴി’ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന താമരശ്ശേരി ബസ് ബേയ്ക്ക് തൊട്ടടുത്താണ് റോഡിന്റെ നടുവിൽ കൂറ്റൻ കുഴിയുള്ളത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും റോഡ് മുറിച്ചുകടക്കുന്നവർക്കും ഈ കുഴി വലിയ ഭീഷണിയാണ്. […]

Read More
News Local News

Thamarassery, കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനം; അമ്മായിയമ്മയ്ക്ക് ഗുരുതര പരിക്ക്

Thamarassery: കട്ടിപ്പാറ ചമൽ കൊളമലയിൽ കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനമേറ്റ് അമ്മായിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചമൽ കൊളമല സ്വദേശിനിയായ മാധവിക്കാണ് (60) തലയ്ക്ക് ആഴത്തിൽ മുറിവേറ്റത്. തർക്കത്തിനിടെ മരുമകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ​സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്: വീട്ടിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ ദീർഘകാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായും, പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നുമാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ശനിയാഴ്ച ഉണ്ടായ വാക്കുതർക്കം അക്രമാസക്തമാവുകയും മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. ​ചികിത്സ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാധവിയെ സ്വന്തം മകൻ തന്നെയാണ് […]

Read More
News Local News

Thamarassery, ഫ്രഷ് കട്ട് പ്ലാന്റിലെ മലിനീകരണം: കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി; ശാസ്ത്രീയ സംവിധാനങ്ങൾ നിർബന്ധം

Thamarassery: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ്’ എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളിലും നിയമപോരാട്ടങ്ങളിലും നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ അടിയന്തരമായി ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ (PCB) കർശന നിരീക്ഷണത്തിലായിരിക്കണം പ്ലാന്റിന്റെ പ്രവർത്തനം തുടരേണ്ടതെന്നും കോടതി വ്യക്തമാക്കി. ​പ്ലാന്റിന്റെ വീഴ്ചകളിൽ കോടതിയുടെ നിശിത വിമർശനം ​പ്ലാന്റിന്റെ പ്രവർത്തനത്തിലെ ഗുരുതരമായ പാളിച്ചകൾ അക്കമിട്ടു നിരത്തിയാണ് കോടതി […]

Read More
News Local News

Thamarassery, ചുരത്തിലെ റിസോട്ടിൽ ലഹരി സംഘത്തിൻ്റെ ആക്രമം. ജീവനക്കാരിക്കും, മകനും പരുക്ക്.

Thamarassery, ചുരം രണ്ടാം വളവിൽ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന കെ സി മൗണ്ടയ്ൻ റിസോട്ടിലാണ് മദ്യപിച്ചെത്തിയ നാലംഗ സംഘം അക്രമം നടത്തിയത്.അനധികൃതമായി റിസോട്ടിലെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയ ഇവരെ ചോദ്യം ചെയ്ത ജീവനക്കാരി  ഉമ്മുൽ കുൽസു, കൂടെയുണ്ടായിരുന്ന മകൻ അബിൻ (14) എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. റിസോട്ടിലേക്ക് നാലു മണിയോടെ ഇറങ്ങി വന്ന ഇവരോട് എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ റൂം എടുക്കാനാണ് എന്ന് മറുപടി നൽകി. എങ്കിൽ റിസിപ്ഷനിൽ എത്തി ക്യാഷ് അടക്കാർ […]

Read More
News Local News

Kalppetta, വില്‍പ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

Kalppetta: വയനാട് ജില്ലയില്‍ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കല്‍പ്പറ്റ റാട്ടകൊല്ലി മാടംപ്പള്ളി സ്വദേശി എം. ഷറഫുദീന്‍ (40), കോഴിക്കോട് അടിവാരം പൊട്ടിക്കയ്യില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ​ലഹരിമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ ‘ലക്കി ലോഡ്ജില്‍’ വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ […]

Read More

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.