Thamarassery, വെസ്റ്റ് പുതുപ്പാടിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച; സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്നു
Thamarassery: വെസ്റ്റ് പുതുപ്പാടിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. തുമ്പോപറമ്പിൽ ടി.പി. സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിനകത്തെ എല്ലാ മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണുള്ളത്. നഷ്ടപ്പെട്ടവ: കുട്ടികളുടെ ചെറിയ സ്വർണാഭരണങ്ങൾ. 20,000 രൂപ. രണ്ട് മൊബൈൽ ഫോണുകൾ. വിദേശത്തുനിന്നും കൊണ്ടുവന്ന എട്ട് വാച്ചുകൾ. […]








