മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’: വിഷു ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം. ‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ വിഷു ദിനത്തിൽ (ഏപ്രിൽ 15, 2026) രാവിലെ 10:10-നാണ് പുറത്തുവിട്ടത്. ആരാധകർ ഏറെ നാളായി കാത്തിരുന്ന ഈ അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ടി.എസ്. ലൗലിജനായി മോഹൻലാൽ ഈ ചിത്രത്തിൽ മോഹൻലാൽ […]









