Thamarassery, യുവാവിനെ മർദ്ദിച്ച് കവർച്ച; താമരശ്ശേരിയിൽ രണ്ടുപേർ പിടിയിൽ, പിസ്റ്റൾ ഉപയോഗിച്ചെന്ന് പരാതി
Thamarassery : രാത്രിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കക്കാട് ചേലോട് സ്വദേശി പൊയ്യക്കൽ ആഷബിൻ (31), പുത്തൻപുരയിൽ പി.ആർ. രജ്ഞത്ത് (39) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരയോടെ കണ്ണപ്പൻക്കുണ്ട് ചേലോട് വെച്ചായിരുന്നു സംഭവം. വെസ്റ്റ് പുതുപ്പാടി കക്കാട് പുല്ലോറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഹാഷിറിനെ (24) ആണ് സംഘം ആക്രമിച്ചത്. ഹാഷിറിന്റെ പരാതി പ്രകാരം, പ്രതികൾ പിസ്റ്റൾ […]




