Thamarassery: കാരാടിയിൽ വിമുക്തഭടൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് മരണപ്പെട്ടത്. തന്റെ സുഹൃത്തിനോട് മനോവിഷമം പങ്കുവെക്കാൻ എത്തുന്നതിനിടെയായിരുന്നു സംഭവം. മരുമകന്റെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മകൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.

[metaslider id="1672"]

​സംഭവത്തെക്കുറിച്ച് മകൾ ദിവ്യ പറയുന്നത്:

​മരണത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മകൾ ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭർത്താവ് വിനീഷ്, ഗോപാലനെ കടയിൽ നിന്നും പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ അച്ഛനെ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മകൾ ദിവ്യ പറഞ്ഞു.

​”തന്റെ സ്ഥാപനത്തിൽ നിന്നും പുറപ്പെട്ട് കാരാടിയിൽ എത്തിയ സമയത്താണ് അച്ഛൻ കുഴഞ്ഞു വീണത്. ഭർത്താവ് നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണ്. കഴിഞ്ഞ രാത്രിയിലും ഞാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഭർത്താവ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പുലർച്ചെ 5 മണി വരെ പോലീസ് സംരക്ഷണത്തിലാണ് ഞങ്ങൾ വീട്ടിൽ കഴിഞ്ഞത്.” – ദിവ്യ (മകൾ)

 

​തനിക്കും മക്കൾക്കും നേരെയുണ്ടാകുന്ന നിരന്തര പീഡനം അച്ഛനെ ഏറെ മനോവിഷമത്തിലാക്കിയിരുന്നു. തങ്ങളെ അച്ഛൻ സഹായിക്കുന്നതിലുള്ള വിരോധം മൂലമാണ് ഭർത്താവ് അച്ഛന് നേരെ തിരിഞ്ഞതെന്നും ദിവ്യ കൂട്ടിച്ചേർത്തു.

​ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

​റോഡിൽ കുഴഞ്ഞുവീണ ഉടനെ നാട്ടുകാർ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ മകൾ ദിവ്യ ഭർത്താവ് വിനീഷിനെതിരെ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

  • ഭാര്യ: ശാന്ത
  • മക്കൾ: ദിവ്യ, ധന്യ
  • മരുമക്കൾ: വിനീഷ്, വിവേക്
Thamarassery
Author: Thamarassery

vf

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.