Thamarassery, ചുരം രണ്ടാം വളവിൽ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന കെ സി മൗണ്ടയ്ൻ റിസോട്ടിലാണ് മദ്യപിച്ചെത്തിയ നാലംഗ സംഘം അക്രമം നടത്തിയത്.അനധികൃതമായി റിസോട്ടിലെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയ ഇവരെ ചോദ്യം ചെയ്ത ജീവനക്കാരി

[metaslider id="1672"]
 ഉമ്മുൽ കുൽസു, കൂടെയുണ്ടായിരുന്ന മകൻ അബിൻ (14) എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
റിസോട്ടിലേക്ക് നാലു മണിയോടെ ഇറങ്ങി വന്ന ഇവരോട് എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ റൂം എടുക്കാനാണ് എന്ന് മറുപടി നൽകി. എങ്കിൽ റിസിപ്ഷനിൽ എത്തി ക്യാഷ് അടക്കാർ നിർദ്ദേശിച്ചെങ്കിലും പൂൾ നോക്കിയിട്ട് വരാം എന്നു പറഞ്ഞു, ഇവർ വരുന്നത് കാണാത്തതിനെ തുടർന്ന് ജീവനക്കാരി തിരക്കിയപ്പോൾ ഇവർപൂളിൽ – കുളിക്കുകയായിരുന്നു. അവിടെ വെച്ച് പണം അടക്കാൻ വീണ്ടും നിർദേശിച്ചപ്പോൾ ജീവനക്കാരിയോട് പൂളിലേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. മോശമായ പെരുമാറ്റം തുടർന്നപ്പോൾ ഉടമയായ ഇസ്മയിലിനെ ജീവനക്കാരി വിളിച്ചു, ഉടമ ഫോണിൽ സംഘത്തിലുള്ളവരോട് സംസാരിച്ചപ്പോഴും മോശമായ രീതിയിലാണ് പ്രതികരിച്ചതെന്ന് ജീവനക്കാരി പറഞ്ഞു. താക്കോൽ ഉപയോഗിച്ച് കുത്തിയ പാട് ഇവരുടെ ശരീരത്തിലുണ്ട്, വയറിനടക്കം ചവിട്ടുകയും, തെറി വിളിക്കുകയും ചെയ്തതായും യുവതി പറഞ്ഞു, ഇവരുടെ മകൻ്റെ മുഖത്തും മർദ്ദനമേറ്റ പാടുണ്ട്. പിന്നീട് സ്ഥലത്തെത്തിയ ജീവനക്കാരിയുടെ ഭർത്താവിനോടും മോശമായി പെരുമാറിയതായും, പോലീസ് എത്തി നാലു പേരെയും കസ്റ്റഡിയിൽ എടുത്തതായും ജീവനക്കാര പറഞ്ഞു.
സംഭവത്തിൽ കോഴിക്കോട് ഫറൂക് സ്വദേശികളായ നിഷാന്ത് ( 45 ), വിഷ്ണു (38), ഷൗക്കത്തലി ( 52 ), ദീപക് (43) എന്നിവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.
Thamarassery
Author: Thamarassery

vf

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.