താമരശ്ശേരി സ്കൂളിന് മുന്നിൽ വീണ്ടും അപകടം: റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു
താമരശ്ശേരി: നഗരത്തിലെ ഗതാഗത സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുയർത്തിക്കൊണ്ട് താമരശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ജിൻഷയ്ക്കാണ് പരുക്കേറ്റത്. സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടം നടന്നത് ഇങ്ങനെ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ബസ്സിറങ്ങിയ ശേഷം മറ്റ് വിദ്യാർത്ഥികൾക്കൊപ്പം സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു ജിൻഷ. ഈ സമയം വിദ്യാർത്ഥികൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ട് രണ്ട് […]





