Thamarassery, പാലിയേറ്റീവ് രോഗികൾക്ക് കൈത്താങ്ങാവാൻ ജില്ലാ വോളിമേള; സംഘാടക സമിതി ഓഫീസ് കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു
Thamarassery: പരപ്പൻപൊയിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് മേഖലയിലെ കിടപ്പുരോഗികൾക്ക് ചികിത്സാസഹായം എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ വോളിബോൾ മേളയുടെ ഒരുക്കങ്ങൾ അണ്ടോണയിൽ തുടക്കമായി. ഫെബ്രുവരി 11, 12 തീയതികളിൽ നടക്കുന്ന വോളിമേളയുടെ വിജയത്തിനായി അണ്ടോണയിൽ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസ് മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം കായിക മാമാങ്കങ്ങൾ പാലിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അബ്ദുൽ സിയാദ് അധ്യക്ഷത […]


