Thamarassery, സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം; 9-ാം ക്ലാസുകാരനും അനിയനുമെതിരെ കേസ്
Thamarassery: വർഷങ്ങൾക്ക് മുൻപുള്ള തർക്കത്തിന്റെ പകയിൽ 14 വയസ്സുകാരനെ സ്കൂളിൽ വെച്ച് മർദിച്ച സംഭവത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കും അനിയനുമെതിരെ പോലീസ് നടപടി. ആക്രമണത്തിൽ പരിക്കേറ്റ ചുങ്കം സ്വദേശി നാഫിയെ (14) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തിനുമാണ് നാഫിക്ക് പരിക്കേറ്റത്. സംഭവത്തിന്റെ പശ്ചാത്തലം മർദനത്തിന് പിന്നിൽ നാല് വർഷം മുൻപുള്ള ഒരു തർക്കമാണെന്ന് പോലീസ് പറയുന്നു. നാഫിയുടെ ഇളയ സഹോദരനെ പ്രതിയായ വിദ്യാർത്ഥിയുടെ അനിയൻ മദ്രസയിൽ വെച്ച് ഉപദ്രവിച്ചിരുന്നു. അന്ന് രണ്ട് കുടുംബങ്ങളും ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയതാണ്. […]



