Thamarassery, കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമം ആവേശമായി; ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു
Thamarassery: സൗഹൃദവും ഐക്യവും പുതുക്കി കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ (CORWA) വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി കേക്ക് മുറിച്ച് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക കൂട്ടായ്മകൾ നാടിന്റെ വികസനത്തിലും സമാധാനത്തിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സണ്ണി മാത്യു കൂഴാംപാല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള വാർഷിക റിപ്പോർട്ട് ചിത്ര സുമേഷ് അവതരിപ്പിച്ചു. കോർവ (CORWA) ദേശീയ ജോയിന്റ് […]
