Perambra, വൻ കുഴൽപ്പണ വേട്ട; 72 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശികൾ പിടിയിൽ
Perambra: കോഴിക്കോട് റൂറൽ പോലീസിൻ്റെ ശക്തമായ പരിശോധനയിൽ പേരാമ്പ്രയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കടത്തുകയായിരുന്ന 72,60,000 രൂപയുമായി കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ കൊടുവള്ളി വാവാട് മാളികത്തടത്തിൽ അലി ഇർഷാദ്, മാനിപുരം പുത്തൂർ വടക്കേപാറമ്മൽ സഫ് വാൻ എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ പണം കടത്തുന്നതിനിടെയാണ് ഇവർ വലയിലായത്. ഡാൻസഫ് നടത്തിയ മിന്നൽ പരിശോധന കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ഐ.പി.എസ്-ന് ലഭിച്ച രഹസ്യ […]
