ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട നിസ്കാര അനുഭവം; ‘സുജൂദ്’ ഒമ്പതാം പതിപ്പ് ഫെബ്രുവരിയിൽ
താമരശ്ശേരി: തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നിസ്കാരത്തെ ആഴത്തിൽ അറിയാനും ഹൃദയസാന്നിധ്യത്തോടെയുള്ള ആരാധനാരീതികൾ അഭ്യസിക്കാനും അവസരമൊരുക്കി ‘സുജൂദ്’ (SUJŪD) നിസ്കാര പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഒമ്പതാം പതിപ്പ് 2026 ഫെബ്രുവരി 14, 15 (ശനി, ഞായർ) തീയതികളിൽ നടക്കും. ”നിസ്കാരം സ്വർഗത്തിന്റെ താക്കോൽ ആണ്; നിസ്കാരത്തിന്റെ താക്കോൽ വുളുവാണ്” എന്ന പ്രവാചക വചനത്തെ മുൻനിർത്തിയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കേവലമൊരു പഠന ക്ലാസിനപ്പുറം നിസ്കാരത്തെ ഒരു ആത്മീയ അനുഭവമാക്കി മാറ്റാനുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകുന്നത്. ക്യാമ്പിലെ പ്രധാന ആകർഷണങ്ങൾ: പ്രാക്ടിക്കൽ […]
