വടകര ദീപക്കിന്റെ മരണം: യുവതി ഷിംജിത മുസ്‌തഫ അറസ്റ്റിൽ
വടകര: സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മലപ്പുറം സ്വദേശിനി ഷിംജിത മുസ്‌തഫയെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് നാടകീയമായി ദീപക്കിന്റെ മരണത്തിന് പിന്നാലെ ഷിംജിതയ്ക്കെതിരെ കേസെടുത്തതോടെ ഇവർ ഒളിവിൽ പോയിരുന്നു. ഇവർ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനകൾക്കിടെയാണ് വടകരയിൽ വെച്ച് പോലീസ് പിടിയിലാകുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി […]
