കൊടുവള്ളി പ്രസ് ക്ലബ്ബിന്റെ ആദരം: പുതുതായി ചുമതലയേറ്റ ജനപ്രതിനിധികൾക്കും കലോത്സവ പ്രതിഭയ്ക്കും സ്വീകരണം നൽകി
കൊടുവള്ളി: പ്രാദേശിക വികസനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുന്ന ജനപ്രതിനിധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുവള്ളി പ്രസ് ക്ലബ്ബ്. പ്രസ് ക്ലബ്ബ് പരിധിയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി അധികാരമേറ്റ അധ്യക്ഷന്മാർക്കും ഉപാധ്യക്ഷന്മാർക്കും പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും നാടിന്റെ വികസനത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനും ചടങ്ങ് വേദിയായി. ആദരിക്കപ്പെട്ട ജനപ്രതിനിധികൾ കൊടുവള്ളി നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലെയും പ്രമുഖ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. സഫീന ഷമീർ (ചെയർപേഴ്സൺ, കൊടുവള്ളി നഗരസഭ) […]
