Koduvally: നെല്ലാംകണ്ടിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ പുലർച്ചെ വൻ കവർച്ച. ആവിലോറ തവനൂർ കുന്നുമ്മൽ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ‘വില്ലേജ് സൈക്കിൾ ടോയ്സ് & ഗിഫ്റ്റ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

[metaslider id="1672"]

സിസിടിവി ക്യാമറ തിരിച്ചുുവെച്ചു; ഗ്ലാസ് ലോക്ക് തകർത്തു

​ഏകദേശം 65,000 രൂപയോളം വിലവരുന്ന വിലപിടിപ്പുള്ള ടോയ്സുകളാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. അതീവ ജാഗ്രതയോടെയാണ് കവർച്ച ആസൂത്രണം ചെയ്തിരിക്കുന്നത്. കടയ്ക്ക് മുന്നിലെ സിസിടിവി ക്യാമറകൾ മോഷ്ടാവ് ആദ്യം തിരിച്ചുുവെച്ചു. തുടർന്ന് ഷട്ടറിന് മുന്നിലെ ഗ്ലാസ് ഡോറിന്റെ ലോക്ക് തകർത്താണ് അകത്തുകടന്നത്.

പോലീസ് അന്വേഷണം ആരംഭിച്ചു

​രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ഉടമ അറിയുന്നത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content