Thamarassery: താമരശ്ശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ കെ.എസ്.ആർ.ടി.സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7:30 ഓടെയാണ് സംഭവം. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
[metaslider id="1672"]
ചുരം ഇറങ്ങി വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സും എതിരെ പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഗതാഗത നിയന്ത്രണം
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ചുരത്തിൽ വൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.