Kozhikode, ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Kozhikode: സോഷ്യൽ മീഡിയയിലെ വ്യാജ ആരോപണങ്ങളെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിയുകയാണ് അരീക്കോട് മുൻ വാർഡ് മെമ്പറും അസിസ്റ്റന്റ് പ്രൊഫസറുമായ ഷിംജിത. പോലീസ് റിപ്പോർട്ട്: ജാമ്യം നൽകരുത് പ്രതിക്ക് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയാൽ […]









