Balussery, താലൂക്ക് ആശുപത്രി ഇനി ഹൈടെക്: പുതിയ കെട്ടിടം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
Balussery: കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തിലേക്ക് ഉയർന്നുവെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ അഞ്ചുനില കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന തരത്തിലുള്ള വലിയ മാറ്റങ്ങളാണ് കേരളത്തിലെ ആരോഗ്യമേഖലയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി ഏറ്റവും കൂടുതൽ വിഹിതം മാറ്റിവെക്കുന്നതും സൗജന്യ ചികിത്സ നൽകുന്നതിലും കേരളം മുന്നിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. […]





