Manathavady, ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; മരിച്ചവരിൽ കോടഞ്ചേരി സ്വദേശിയും
Manathavady: വയനാട് മാനന്തവാടി Manathavady കൂളിവയൽ കാപ്പുംചാലിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരി കല്ലന്ത്രമേട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കല്ലന്ത്രമേട് വെള്ളാങ്കൽ രജ്ജു മാത്യു (ഷാജൻ), ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. എവർ ഗ്രീൻ ബിൽഡേഴ്‌സ് (Ever Green Builders) ഉടമയാണ് ഷാജൻ. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. ചുവന്ന സ്വിഫ്റ്റ് കാറാണ് ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് […]


