തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ചു. ആകെയുള്ള സീറ്റുകളിൽ 86 ഇടങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. നിലവിലെ 56 എം.എൽ.എമാർക്ക് ഇത്തവണയും പാർട്ടി അവസരം നൽകിയിട്ടുണ്ട്.

[metaslider id="1672"]

പ്രധാന പോരാട്ടങ്ങൾ

​മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സിറ്റിംഗ് സീറ്റായ ധർമ്മടത്ത് തന്നെ ജനവിധി തേടും. മന്ത്രിസഭയിലെ പ്രമുഖരായ പി. രാജീവ് (കളമശ്ശേരി), കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര), പി.എ മുഹമ്മദ് റിയാസ് (ബേപ്പൂർ) എന്നിവരും വീണ്ടും മത്സരരംഗത്തുണ്ട്. മുൻ മന്ത്രി കെ.കെ ശൈലജ ഇത്തവണ പേരാവൂരിലാണ് മത്സരിക്കുന്നത്.

ജില്ലാ തിരിച്ചുള്ള പ്രധാന സ്ഥാനാർത്ഥികൾ:

  • തിരുവനന്തപുരം: വി. ശിവൻകുട്ടി (നേമം), വി.കെ പ്രശാന്ത് (വട്ടിയൂർക്കാവ്), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി. ജോയ് (വർക്കല).
  • കൊല്ലം: കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര), എം. നൗഷാദ് (ഇരവിപുരം), സുജിത് വിജയൻ പിള്ള (ചവറ – സ്വതന്ത്രൻ).
  • ആലപ്പുഴ: സജി ചെറിയാൻ (ചെങ്ങന്നൂർ), പി.പി ചിത്തരഞ്ജൻ (ആലപ്പുഴ), യു. പ്രതിഭ (കായംകുളം).
  • കോഴിക്കോട്: പി.എ മുഹമ്മദ് റിയാസ് (ബേപ്പൂർ), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.എം സച്ചിൻദേവ് (ബാലുശ്ശേരി).
  • കണ്ണൂർ: പിണറായി വിജയൻ (ധർമ്മടം), വി.കെ സനോജ് (മട്ടന്നൂർ), എം. വിജിൻ (കല്ല്യാശ്ശേരി), ടി.ഐ മധുസൂദനൻ (പയ്യന്നൂർ).
  • കോട്ടയം: വി.എൻ വാസവൻ (ഏറ്റുമാനൂർ), കെ.എം രാധാകൃഷ്ണൻ (പുതുപ്പള്ളി).

പുതുമുഖങ്ങളും കരുത്തുറ്റ പോരാട്ടവും

​മട്ടന്നൂരിൽ വി.കെ സനോജും, തളിപ്പറമ്പിൽ പി.കെ ശ്യാമളയും ഉൾപ്പെടെയുള്ള പ്രമുഖർ പട്ടികയിലുണ്ട്. ചവറയിൽ സുജിത് വിജയൻ പിള്ളയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പിന്തുണയ്ക്കാനും പാർട്ടി തീരുമാനിച്ചു. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചാരണ പരിപാടികളിലേക്ക് പാർട്ടി ഉടൻ കടക്കുമെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Thamarassery
Author: Thamarassery

vf

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.