Kattippara: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും കട്ടിപ്പാറ ടൗൺ വികസന രേഖ കൈമാറ്റവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വികസന രേഖ കൈമാറ്റവും കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് ബാപ്പുഹാജി നിർവ്വഹിച്ചു.

[metaslider id="1672"]

​യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറയുടെ ഭാവി വികസനത്തിന് ആക്കം കൂട്ടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ രേഖയാണ് ജനപ്രതിനിധികൾക്ക് കൈമാറിയത്.

ആശംസകൾ അർപ്പിച്ചവർ:

​ചടങ്ങിൽ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും പങ്കെടുത്തു:

  • താരാ അബ്ദുറഹിമാൻഹാജി
  • സജിന ടീച്ചർ (പ്രസിഡണ്ട്, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്)
  • പ്രേംജി ജെയിംസ് (വൈസ് പ്രസിഡണ്ട്)
  • പി.ജി. മുഹമ്മദ് (ജില്ലാ പഞ്ചായത്തംഗം)
  • ജിൻസി തോമസ് (ബ്ലോക്ക് പഞ്ചായത്തംഗം)
  • ​ബിന്ദു സന്തോഷ്, നുഷ്ഹത്ത് ടീച്ചർ, ഷാഹിം ഹാജി (സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ജംഷിന വി.കെ (ചെയർപേഴ്സൺ), സുഫീറ.
  • ​വാർഡ് മെംബർമാർ, നിധീഷ്, കെ.സി. ലെനിൻ, അയൂബ്, ജെംസീന അസീസ്, താജുദീൻ (യൂണിറ്റ് സെക്രട്ടറി), പി.എ. ലത്തീഫ്.

​യൂണിറ്റ് ജനറൽ സെക്രട്ടറി എ.കെ. ലോഹിതാക്ഷൻ സ്വാഗതവും ട്രഷറർ വി.സി. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content