Thamarassery, പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉള്ളിയേരി സ്വദേശി പ്രകാശൻ (54) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് പ്രകാശൻ സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

[metaslider id="1672"]

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹത്തിന്റെ താമസം.

​താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഏറെ കാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പ്രകാശൻ. ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.

Thamarassery
Author: Thamarassery

vf

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.