Chennai: 10 വയസുകാരിയുടെ ക്രൂര കൊലപാതകം; വാർത്താസമ്മേളനത്തിൽ ചിരിച്ചുകളിച്ച് പൊലീസ് ഉദ്യോഗസ്ഥർ
Chennai, തമിഴ്നാട്ടിലെ കോയമ്പത്തൂരിനെ നടുക്കിയ പത്ത് വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനം ഇപ്പോൾ വൻ വിവാദത്തിലേക്ക്. കേസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കവേ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചും പരസ്പരം തമാശകൾ പറഞ്ഞും പെരുമാറിയതാണ് ജനരോഷത്തിന് കാരണമായിരിക്കുന്നത്. കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജി (Inspector General of Police) ആർ.വി. രമ്യ ഭാരതിയുടെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. എന്താണ് വാർത്താസമ്മേളനത്തിൽ സംഭവിച്ചത്? (Coimbatore Police […]
