പത്മ പുരസ്കാരങ്ങളിൽ ‘മലയാളി തിളക്കം’; വി.എസിനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള മൂന്ന് മലയാളി പ്രതിഭകൾക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നടൻ മമ്മൂട്ടിക്കും സാമൂഹിക സേവനത്തിന് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ഇത്തവണത്തെ പത്മ പുരസ്കാര പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏഴ് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ […]
