ദുബായിൽ കാണാതായ ‘എൽസി’ക്കായി തിരച്ചിൽ ഊർജ്ജിതം; കണ്ടെത്തുന്നവർക്ക് 10,000 ദിർഹം സമ്മാനം
ദുബായ്: നൂറു ദിവസങ്ങൾക്ക് മുൻപ് ദുബായിൽ വെച്ച് കാണാതായ ‘എൽസി’ എന്ന വളർത്തുനായയെ കണ്ടെത്താൻ വലിയ രീതിയിലുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ അൽ റിഗ്ഗ (Al Rigga) ഭാഗത്ത് നായയെ കണ്ടതായി സൂചന ലഭിച്ചതോടെ എൽസി ഉടൻ കുടുംബത്തിനരികിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മൃഗസ്‌നേഹികൾ. എൽസി കാണാതായത് എങ്ങനെ? രണ്ടു വയസ്സുകാരിയായ എൽസി എന്ന നായയെ കഴിഞ്ഞ ഒക്ടോബർ 13-നാണ് കാണാതായത്. അബുദാബിയിൽ നിന്നും സിംഗപ്പൂരിലേക്ക് താമസം മാറിയ ഒരു കുടുംബത്തിന്റേതായിരുന്നു എൽസി. കുടുംബത്തോടൊപ്പം സിംഗപ്പൂരിലേക്ക് […]
