എപ്സ്റ്റീൻ ഫയലുകൾ: യൂറോപ്യൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; പ്രമുഖർ പുറത്തേക്ക്
ലണ്ടൻ: ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ യൂറോപ്പിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഉന്നതതലങ്ങളിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട 30 ലക്ഷത്തിലധികം പേജുകളുള്ള പുതിയ ഫയലുകൾ പ്രമുഖരായ നിരവധി നേതാക്കളുടെ കരിയർ അവസാനിപ്പിക്കുകയും രാജകുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ സർക്കാർ മുതൽ നോർവേയിലെ രാജകുടുംബം വരെ ഈ കൊടുങ്കാറ്റിൽ ഉലയുകയാണ്. ലൈംഗികാരോപണങ്ങൾ നേരിട്ടില്ലെങ്കിൽ പോലും, ഒരു ശിക്ഷിക്കപ്പെട്ട കുറ്റവാളിയുമായി സൗഹൃദം നിലനിർത്തി എന്നതും ഔദ്യോഗിക […]
