കർണാടകയിൽ ദർഗയ്ക്ക് നേരെ പ്രതീകാത്മകമായി അമ്പെയ്ത് വിദ്വേഷം പടർത്താൻ ശ്രമം; വനിതാ ഹിന്ദുത്വ നേതാവ് ഹർഷിത താക്കൂർ എതിരെ കേസ്
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ ദർഗയ്ക്ക് നേരെ പ്രതീകാത്മകമായി അമ്പെയ്യുന്ന ആംഗ്യം കാണിച്ച വനിതാ ഹിന്ദുത്വ നേതാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിൽ നിന്നുള്ള ഹിന്ദുത്വ നേതാവ് ഹർഷിത താക്കൂർ, പരിപാടിയുടെ സംഘാടകർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചതിനും ബെലഗാവി പോലീസ് കേസെടുത്തത്. സംഭവത്തിന്റെ പശ്ചാത്തലം ബെലഗാവിയിലെ മച്ചെ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ‘അഖണ്ഡ ഹിന്ദു സമ്മേളന’ത്തിനിടെയായിരുന്നു വിവാദമായ സംഭവം. സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഹർഷിത താക്കൂർ. പീരനവാഡി എന്ന സ്ഥലത്തെത്തിയപ്പോൾ […]
