താമരശ്ശേരി: സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 മുതൽ താമരശ്ശേരി ചുങ്കത്ത് നടന്നുവരുന്ന ‘Thamarassery FestThamarassery fest 2026′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. വൈവിധ്യമാർന്ന സ്റ്റാളുകൾ, എക്സിബിഷൻ, അമ്യൂസ്‌മെന്റ് പാർക്ക്, ദിവസവും അരങ്ങേറുന്ന കലാവിരുന്നുകൾ എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

[metaslider id="1672"]

​കാരുണ്യ സ്പർശമായി സ്പോൺസർഷിപ്പും വീൽചെയർ വിതരണവും

​ഫെസ്റ്റിന്റെ ആറാം ദിവസമായ ശനിയാഴ്ച നടന്ന സാംസ്കാരിക കലാവിരുന്ന് സ്പോൺസർ ചെയ്തത് ആഷിക് ചുടലമുക്കാണ്. ഇതിനായുള്ള സ്പോൺസർഷിപ്പ് തുക താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ.എം. കോയ ഏറ്റുവാങ്ങി. ചടങ്ങിൽ ഹമീദ് (വയനാട് റീജൻസി, താമരശ്ശേരി) പാലിയേറ്റീവ് രോഗികൾക്കായി നൽകിയ വീൽചെയർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ഷംസു എളേറ്റിൽ ഏറ്റുവാങ്ങി.

​പ്രതിഭകൾക്ക് ആദരം

​വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക പ്രതിഭകളെ വേദിയിൽ വെച്ച് ആദരിച്ചു:

  • ആദിത്യൻ: മിസ്റ്റർ കോഴിക്കോട് (സബ് ജൂനിയർ) ചാമ്പ്യൻഷിപ്പ് നേടിയ പ്രതിഭ.
  • അനുഗ്രഹ ബിജു: ചെന്നൈയിൽ നടന്ന അബാക്കസ് മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി.

​പ്രമുഖരുടെ സാന്നിധ്യം

​മുൻ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി, ചുങ്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വൈസ് പ്രസിഡന്റ് രാജേഷ്, സുരക്ഷാ സോണൽ ജനറൽ കൺവീനർ പി.എം. അബ്ദുൽ മജീദ്, ഫെസ്റ്റ് ചെയർമാൻ പി. ബിജു, ജനറൽ കൺവീനർ പി.കെ. വിജിത്ത്, പബ്ലിസിറ്റി കൺവീനർ കെ.പി. ഷംസീർ (വമ്പൻ), സുധാകരൻ പി., നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.

Skip to content