Wayanad, തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.

 

തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.

Wayanad:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ തെരുവ് നായ ആക്രമണം അതിരൂക്ഷമാണെന്നും തെരുവ് നായകളെ പേടിച്ചു പൊതുജനങ്ങൾക്കും വിദ്യാർത്ഥി കൾക്കും പുറത്തു ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നടപടി എടുക്കാതെ ഉത്തരവാദിത്തപ്പെട്ടവർ മൗനം തുടർന്നാൽ പൊതുജങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐഎം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി അംഗം ലത്തീഫ് മേമാടൻ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.കഴിഞ്ഞ ആഴ്ചകളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു നാലു കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടും യുഡിഫ് ന്റെ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment (0)
Previous Post Next Post