Venjaramoodu, അഫാനോട് ക്ഷമിക്കാൻ കഴിയില്ല’; അവനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളെന്ന് മാതാവ് ഷെമി.

 

Afan, accused in Venjaramoodu family murder case, took loans through mobile apps – mother Shemi reveals emotional details

Venjaramoodu, കൂട്ടകൊലപാതക കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ

വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. തങ്ങൾക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു

അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകൻ കഴുത്തിൽ ഷാൾ കുരുക്കിയെന്നും മാതാവ് ഷെമി പറഞ്ഞു.

കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കാമായിരുന്നു. ലോൺ ആപ്പിൽ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു.

ജപ്തി ഒഴിവാക്കാൻ സെൻട്രൽ ബാങ്കിൽ പണം തിരിച്ചു അടയ്‌ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളിൽ അഫാൻ അസ്വസ്ഥതൻ ആയിരുന്നെന്നും ഷെമി കൂട്ടിച്ചേർത്തു.

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തു.എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല.

കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വെയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞു.

Post a Comment (0)
Previous Post Next Post