Thrissur, മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

 

മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur,
വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ (39)യെ പൊലീസ് പിടികൂടി.


മദ്യപിച്ചുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മില്‍ കെട്ടിടത്തിന്‍റെ മുകളിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അനില്‍ കുമാറിനെ ഷാജു കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളി ഇടുകയായിരുന്നു

Post a Comment (0)
Previous Post Next Post