Thiruvananthapuram, മതം നോക്കി ആദായ നികുതി വിവരങ്ങള്‍ തേടൽ; നാല്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

 Thiruvananthapuram: സ​ർ​ക്കാ​ർ ശമ്പ​ളം വാ​ങ്ങു​ക​യും വ​രു​മാ​ന​നി​കു​തി അ​ട​യ്​​ക്കാ​ത്ത​തു​മാ​യ ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളാ​യ അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​പ്പി​ച്ച​തി​ന്​​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്​​​പെ​ൻ​ഡ്​ ചെ​യ്തു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. ക്രി​സ്ത്യ​ൻ ജീ​വ​ന​ക്കാ​രു​ടെ വി​വ​രം​തേ​ടി ഫെ​ബ്രു​വ​രി 13ന്​​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ലി​റ​ക്കി​യ നി​ർ​ദേ​ശം റ​ദ്ദാ​ക്കാ​നും മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.


സം​ഭ​വം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ച്ച് ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന കോ​ഴി​ക്കോ​ട്​ കാ​ര​ന്തൂ​ർ സ്വ​ദേ​ശി കെ. ​അ​ബ്​​ദു​ൽ ക​ലാ​മി​നെ​തി​രെ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കാ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്റ്റ​ന്റ് പി.​കെ. മ​നോ​ജ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് അ​പ്സ​ര, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഗീ​താ​കു​മാ​രി, അ​രി​ക്കോ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സീ​നി​യ​ർ സൂ​പ്ര​ണ്ട് എ.​കെ. ഷാ​ഹി​ന എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.



News Short Summary (English):

In Kerala, four education department officials have been suspended for issuing a controversial directive seeking details of Christian teachers who receive government salaries but allegedly do not pay income tax. The directive, issued on February 13 under the Director of General Education, sparked outrage and was later withdrawn by Education Minister V. Sivankutty. An investigation has been ordered, and a report is expected within a week. The complaint reportedly originated from K. Abdul Kalam of Karantoor, Kozhikode, who allegedly tried to provoke religious tension

Kerala education department suspends four officials over controversial directive targeting Christian teachers; government initiates investigation.

.

Post a Comment (0)
Previous Post Next Post