Thiruvananthapuram, ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി

 

ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി

Thiruvananthapuram: ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.


62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശ വർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശ വർക്കർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വാക്കാൽ പറഞ്ഞു. മന്ത്രി വാക്കാൽ പറഞ്ഞ തീരുമാനമാണ് ഉത്തരവായി ഇപ്പോൾ സർക്കാർ പുറത്തിറക്കിയത്.


അതേസമയം, ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതും വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകണമെന്നതും സർക്കാർ അംഗീകരിച്ചില്ല. കൂടാതെ, ആ​ശ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജു​മാ​യു​ള്ള അ​വ​സാ​ന​വ​ട്ട ച​ര്‍ച്ച​യി​ല്‍ സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല.


അതിനിടെ, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആശവർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം 69-ാം ദിവസത്തിലേക്ക് കടന്നു. സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ആശവർക്കർമാരുടെ അനിശ്ചിതകാല നി​രാ​ഹാ​ര സ​മ​രം 31-ാം ദി​വ​സ​ത്തി​ലെ​ത്തി.


ആ​ശ​മാ​രു​മാ​യി ച​ര്‍ച്ച​ക്ക്​ പു​തി​യ സാ​ഹ​ച​ര്യം ഒ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ ദി​വ​സം മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രിച്ചത്. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​ പോ​കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ഓ​ണ​റേ​റി​യം കൂ​ട്ടി ന​ൽ​കാ​ൻ ത​യാ​റാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഏ​പ്രി​ൽ 21ന് ​സ​മ​ര​സ​മി​തി ആ​ദ​ര​മ​ര്‍പ്പി​ക്കും.

Post a Comment (0)
Previous Post Next Post