Thamarassery: രാരോത്ത് മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ആഗ്ന യാമി ഉദ്ഘാടനം ചെയ്യുന്നു_
താമരശ്ശേരി: താമരശ്ശേരി രാരോത്ത് മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും ശ്രീരാമ നവമി ആഘോഷവും നടത്തി.
ക്ഷേത്രസമിതി പ്രസിഡന്റ് അജിത് കുമാർ വാഴമ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ആഗ്ന യാമി ഉദ്ഘാടനം ചെയ്തു. വത്സൻ മേടോത്ത്, കെ.എം. നളിനാക്ഷി, കെ ഹരിദാസൻ , രമാഭായ് മുല്ലേരി, എൻ പി ദാമോദരൻ, ഗംഗാധരൻ സൗപർണിക , കെ കെ ബിനീഷ് കുമാർ ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ശ്രീരാമ നവമി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും ഹോമങ്ങളും നടന്നു. പറയെടുപ്പ്, അഖണ്ഡ നാമജപ യജ്ഞം, താമരശ്ശേരി സായി സമിതിയുടെ ഭജന, സമൂഹസദ്യ, സുദർശന ഹോമം, സർപ്പബലി, ഭഗവതിസേവ എന്നിവയും നടത്തി. സി.ജി.സുമേഷ് നയിച്ച ഗാനാഞ്ജലി സംഗീതകച്ചേരിയ്ക്ക് ശേഷം പ്രാദേശിക കലാപരിപാടികളും അരങ്ങേറി. ക്ഷേത്രോത്സവം തിങ്കളാഴ്ച സമാപിക്കും.