Thamarassery: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ട് വളവ് സ്ഥിരം അപകടമേഖല.
ഇന്നലെ രാത്രി 12 മണിയോടെ മൈസൂരിൽ നിന്നും പെയ്ൻ്റ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂൺ തകർത്ത് തോട്ടിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ അതേ സ്ഥലത്ത് കാറും, ലോറിയും കൂട്ടിയിടിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് മരം കയറ്റിവന്ന ലോറിയും, എതിർ ദിശയിൽ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത് ,ആളപായമില്ല. വട്ടക്കുണ്ട് പാലത്തിൽ നിന്നും വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്, കഴിഞ10 വർഷത്തിനിടയിൽ 10 പേർ ഇവിടെ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്, നിരവധി പേർക്കാണ് ഈ ഭാഗത്തെ അപകടങ്ങളിൽ പരുക്കേറ്റത്.
1934ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഓടക്കുന്ന് പാലം.
പാലം വീതി കൂട്ടി പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.