Thamarassery, സത്യസന്ധതക്ക് മാതൃക കാട്ടിയ യുവാവിന് മുക്കത്തെ സ്ഥാപന ഉടമ ജോലി വാഗ്ദാനം ചെയ്തു.

 

സത്യസന്ധതക്ക് മാതൃക കാട്ടിയ യുവാവിന് മുക്കത്തെ സ്ഥാപന ഉടമ ജോലി വാഗ്ദാനം ചെയ്തു.

Thamarassery: ഭക്ഷണം കഴിക്കാതെയും, വണ്ടിക്കൂലിയില്ലാതെയും റോഡിലൂടെ നടന്നു പോകുംമ്പോൾ കളഞ്ഞുകിട്ടിയ സ്വർണാഭരണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച തമിഴ്നാട് തൃച്ചി സ്വദേശി കുമാറിന് മുക്കത്തെ TVS ഷോറൂമിൽ ജോലി നൽകുമെന്ന് ഉടമ സിദ്ദീഖ് പറഞ്ഞു.


വിവരം ഫോണിൽ വിളിച്ച് കുമാറിനെ അറിയിച്ചതായും അടുത്ത ദിവസം തന്നെ ജോലിക്കായി മുക്കത്ത് എത്തിച്ചേരുമെന്നും കുമാർ അറിയിച്ചതായും സിദ്ദീഖ് പറഞ്ഞു.


ഇന്നലെ സ്വർണാഭരണം തിരികെ ലഭിച്ചതിനു ശേഷം ഉടമ നൽകിയ സഹായം കൈപ്പറ്റി കുമാർ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.

Post a Comment (0)
Previous Post Next Post