Thamarassery: വെളിമണ്ണയിൽ നാലാം ക്ലാസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. കളിക്കാൻ പോയ ഫസീഹ് വൈകിട്ട് ഏഴു മണി കഴിഞിട്ടും വീട്ടിൽ തിരിച്ചു എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിന് ഒടുവിൽ വെളിമണ്ണ കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം. വെളിമണ്ണ യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഫസീഹ്.