Thamarassery, ലഹരി വിൽപ്പന നടത്തുന്നുവെന്ന പരാതി, പുതുപ്പാടിയിൽ അനധികൃത സ്ഥാപനങ്ങൾ അടപ്പിച്ചു.


ലഹരി വിൽപ്പന നടത്തുന്നുവെന്ന പരാതി, പുതുപ്പാടിയിൽ അനധികൃത സ്ഥാപനങ്ങൾ അടപ്പിച്ചു.

Thamarassery: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് രണ്ടു സ്ഥാപനങ്ങൾ പോലീസും, പഞ്ചായത്ത് അധികൃതരും ചേർന്ന് അടച്ചു പൂട്ടി.

പഞ്ചായത്ത് ബസാറിലെ അൽഅമീൻ മിനിമാർട്ട്, നൈസ് ലുക് സലൂൺ എന്നിവയാണ് പൂട്ടിച്ചത്.

മിനിമാർട്ട് ഉടമ റഫീഖിൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ ആക്രമം നടത്തിയത്.കട കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. നൈസ് സലൂൺ എന്ന ഇക്ബാലിൻ്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പ് രാത്രി രണ്ടു മണി വരെ തുറന്നു പ്രവർത്തിക്കുകയും, ഇവിടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും യുവാക്കൾ എത്തിച്ചേരുകയും ചെയ്തിരുന്നു, കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ പ്രവർത്തകരെ കണ്ട് MDMA പേക്കറ്റുകൾ ഉപേക്ഷിച്ച് യുവാക്കൾ ഓടി മറഞ്ഞതും ഈ സ്ഥാപനത്തിൻ്റെ മുന്നിൽ നിന്നായിരുന്നു.പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്.

ഇന്നലെ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിച്ചിച്ചു.

പഞ്ചായത്ത് ബസാറിനോട് ചേർന്ന ഒഴിഞ പറമ്പിലെ കെട്ടിടത്തിന് ചുറ്റുമുള്ള കാടുവെട്ടി തെളിയിച്ച് ലഹരിവിരുദ്ധ ബോർഡ് സ്ഥാപിച്ചതിനെ തുടന്ന് ലഹരി വിൽപ്പന സംഘത്തിൻ്റെ ആക്രമത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു, സംഭവത്തിൽ റഫീഖിൻ്റെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തിരുന്നു

Post a Comment (0)
Previous Post Next Post