Thamarassery:റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. പരപ്പൻ പൊയിലിൽ നടന്ന പരിപാടി കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. . വിദ്യാർഥികളുടെ ലഹരി ഉപയോഗത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡി.ഐ.ജി. രക്ഷിതാക്കളേ ഓർമ്മ പ്പെടുത്തി.
ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. കോഴിക്കോട് റൂറൽ എ.എസ്.പി ടി ശ്യാംലാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിവിധ പഞ്ചായത്ത് - മുൻസിപ്പാലിറ്റി ജനപ്രതിനിധികളായ പി ടി ബാബു, സി എം ഷാജി,ആദർശ് ജോസഫ്,ബിന്ദു ജോൺസൺ, പ്രേംജി ജെയിംസ് ,എം.ടി. അയ്യൂബ് ഖാൻ ,നജുമുന്നീസ ഷരീഫ്, അലക്സ‌് തോമസ്, സി. കെ സാജിദത്ത് തുടങ്ങിയവർ സംസാരിച്ചു.
ജനമൈത്രി സുരക്ഷാ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, ഹോപ്പ് പ്രൊജക്ട് വിദ്യാർഥികൾ, ആശാവർക്കർമാർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ ലഹരി വിരുദ്ധ കൂട്ടായ്മ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ. ഇ. ബൈജു സ്വാഗതവും താമരശേരി ഡി.വൈ.എസ്.പി. കെ. സുഷീർ നന്ദിയും പറഞ്ഞു.