Thamarassery, പുതുപ്പാടിയിൽ MDMAപിടികൂടി

 

Police seize 7 grams of MDMA from roadside at Puthuppadi, Thamarassery – Anti-drug operation

Thamarassery: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വെച്ച്.7 ഗ്രാം MDMA പിടികൂടി.

പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ റോഡിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുന്ന അവസരത്തിൽ സംശയകരമായ സാഹചര്യത്തിൽ 5 പേരെ കാണുകയും, ഇവരുടെ സമീപത്തേക്ക് നീങ്ങിയപ്പോൾ MDMA യും, പേക്ക് ചെയ്യാനായി ഉപയോഗിക്കുന്ന കവറുകളും ഉപേക്ഷിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി MDMA കസ്റ്റഡിയിൽ എടുത്തു. രാവിലെ 11 മണിക്കായിരുന്നു സംഭവം.

MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്തുക്കളായ യുവാക്കളാണ് രക്ഷപ്പെട്ടവരെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. താമരശ്ശേരി എസ് ഐ ബിജു ആർ എസ്, സീനിയർ സി പി ഒ മാരായ മുജീബ്, ലിനീഷ്, സി പി ഒ രാഗേഷ് എന്നിവർ സ്ഥലത്തെത്തിയാണ് എംഡി എം എ കസ്റ്റഡിയിൽ എടുത്തത്.

Post a Comment (0)
Previous Post Next Post