Thamarassery, കോർട്ട് ഫീ വർദ്ധനവ്;KACA പ്രതിഷേധം.

കോർട്ട് ഫീ വർദ്ധനവ്;KACA പ്രതിഷേധം

Thamarassery:അന്യായമായ കോർട്ട് ഫീവർദ്ദനവിൽ KACA താമരശ്ശേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കോടതി കവാടത്തിന് മുമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി സരീഷ് എസ് ആർ സ്വാഗതം പറഞ്ഞു, യൂണിറ്റ് പ്രസിഡണ്ട് വി.പി രത്നാകരൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം KA CA ജില്ലാ വൈ: പ്രസിഡണ്ട് സുകുമാരൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് എം. ഷാജൻ ' ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിനിധി അഡ്വ: ശ്യാം പ്രസാദ്, ലോഴേസ് കോൺഗ്രസിന് വേണ്ടി അഡ്വ: സുരേഷ് ബാബു പി.എ ലോഴേസ് ഫോറത്തിന് വേണ്ടി അഡ്വ: ജഷിം, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോഴേസിന് വേണ്ടി അഡ്വക്കറ്റ് അൻവർ സാദ്ദിഖ്, അഡ്വ : എ.ടി രാജു, K ACA ജില്ലാ കൗൺസിൽ അംഗം PC പ്രമോദ്, സംസ്ഥാന കൗൺസിൽ അംഗം RG ജോൺ എന്നിവർ സംസാരിച്ചു യൂണിറ്റ് ജോ : സെക്രട്ടറി ഗിരീഷ് ബാബു നന്ദിയും പറഞ്ഞു

Post a Comment (0)
Previous Post Next Post