Thamarassery, ഷഹബാസ് വധം: പ്രതികളായ 6 വിദ്യാർത്ഥികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി

 

Thamarassery: താമരശേരിയിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.


നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്‍റെ വലതുചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടി. പുറമെ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്തരികരക്തസ്രാവമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനുശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രിയോടെ ഛര്‍ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു.' കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


News Summary in English:


In Thamarassery, a 10th-grade student named Shahabas was killed during a student clash. The Kerala High Court rejected the bail plea of six students accused in the case, stating that granting bail could disrupt public order. Shahabas suffered a fatal head injury from a blow with a stick, leading to internal bleeding. Although there were no external injuries, he fell unconscious after vomiting later that night and was rushed to the Kozhikode Medical College, where he eventually succumbed to his injuries.

Student Shahabas killed in a clash in Thamarassery; Six students' bail plea rejected by Kerala High Court

Post a Comment (0)
Previous Post Next Post