Thamarassery: ഇന്നലെ വൈകീട്ട് 7.30 ഓടെ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവർത്തിക്കുന്ന ബാറിനകത്തുവെച്ച് യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ചു തലക്ക് പരുക്കേൽപ്പിക്കുകയും
, കുപ്പി പൊട്ടിച്ച് കുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
കൈതപ്പൊയിൽ പുതിയപുരയിൽ മുഹമ്മദ് ഷാമിൽ (20), പുതുപ്പാടി ചെറുപറമ്പിൽ മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാംപാറ വെള്ളിലാട്ട് വി പി അർജുൻ (21), അടിവാരം കണലാട്ടുപറമ്പിൽ കെ ആർ വൈഷ്ണവ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പരുക്കേറ്റ യുവാവും, സുഹൃത്തുക്കളും
ബാറിലെ എ സി മുറിയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തു നിന്നും ബഹളം ഉണ്ടാക്കിയ യുവാക്കളോട് ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്, താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാൻറു ചെയ്തു.